
കെ. സുരേന്ദ്രൻ
കൊച്ചി: ബിജെപി നേതാവ് കെ. സുരേന്ദ്രനെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയ കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. മുൻപ് നൽകിയ റിവിഷൻ ഹർജി പിൻവലിച്ചതിനെത്തുടർന്നാണ് അപ്പീൽ നൽകിയിരിക്കുന്നത്.
സുരേന്ദ്രനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കിയ കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമവിരുദ്ധവുമാണെന്നാണ് അപ്പീലിൽ സർക്കാർ പറയുന്നത്.
പൊലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയായിരുന്നു വിചാരക്കോടതി തീരുമാനമെടുത്തതെന്നും അപ്പീലിൽ പറയുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ
ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടു ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് കേസ്. സുരേന്ദ്രൻ ഉൾപ്പെടെ 6 പേർക്കെതിരേയായിരുന്നു ആരോപണം. ഒക്റ്റോബർ ആറിന് സർക്കാരിന്‍റെ അപ്പീൽ ജസ്റ്റിസ് വി.ജി. അരുൺ അധ‍്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിക്കും.