"സെറ്റല്ലേ... നമ്മളീ യാത്ര തുടരും", എൽ‌ഡിഎഫിന്‍റെ പ്രചരണ വീഡിയോയിൽ ഭാവന, പങ്കുവച്ച് മഞ്ജു വാര്യർ | Video

ഭാവന ബൈക്കിൽ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നതാണ് പരസ്യത്തിന്‍റെ പ്രമേയം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്‍റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന പുതിയ വീഡിയോയുമായി എൽഡിഎഫ്. നടി ഭാവനയാണ് വീഡിയോയിലെ പ്രധാന ആകർഷണം.

ആശുപത്രികൾ, സ്കൂളുകൾ, വാട്ടർ മെട്രൊ തുടങ്ങിയ വികസന പദ്ധതികൾക്കൊപ്പം ക്ഷേമ പെൻഷൻ വിതരണവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ്ടും തുടരും, നമ്മൾ തുടരും എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഭാവന ബൈക്കിൽ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നതാണ് പരസ്യത്തിന്‍റെ പ്രമേയം.

സെറ്റല്ലേ... നമ്മളീ യാത്ര തുടരും എന്ന ഭാവനയുടെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0 എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com