
'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് മുൻകൂർ ജാമ്യം
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെ മൂന്നു പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് രണ്ടു പേർ. ജൂലൈ 7ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല. അറസ്റ്റു ചെയ്താലും ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സൗബിന് ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തിരുന്നു. മരട് പൊലീസ് സ്റ്റേഷനിൽ ഈ മാസം 27ന് ഹാജരാകണമെന്നാവശ‍്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസും നൽകിയിരുന്നു.
സിനിമയിൽ നിന്നും ലഭിച്ച ലാഭത്തെ പറ്റിയും അത് എങ്ങനെ ചെലവഴിച്ചുവെന്നകത് അടക്കമുള്ള കാര‍്യങ്ങൾ അറിയാനും പ്രതികളെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നുംപൊലീസ് ആവശ്യപ്പെട്ടിരുന്നു.