മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; പിന്നിൽ ഭർത്താവ് അനിലെന്ന് എസ്‌പി

കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവില്ല
mannar murder case police confirmed murder
മരിച്ച കല | ഭർത്താവ് അനിൽ

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്. പരിശോധനയിൽ തെളിവുകൾ കണ്ടെത്തിയതായി ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. കലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇയാൾ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ എസ്പി പറഞ്ഞു.

കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവില്ല. കലയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതക്തതിലേക്ക് നയിച്ചതെന്നാണ് നിഗമനം എന്നും എസ്പി പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും എസ്പി അറിയിച്ചു.

Trending

No stories found.

Latest News

No stories found.