മാന്നാർ കൊലക്കേസ്: അനിലിനായി ലുക്ക് ഔട്ട് നോട്ടീസ്, റെഡ് കോർണർ നോട്ടിസും ഉടൻ

ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്
mannar murder case update
മരിച്ച കല | ഭർത്താവ് അനിൽ

കോട്ടയം: മാന്നാർ കൊലക്കേസിൽ ഒന്നാം പ്രതിയായ അനിലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിയാലും പിടികൂടാനാണ് പൊലീസ് നീക്കം. ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇനി മൂന്നു ദിവസം കൂടി മാത്രമാണുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

വിവരശേഖരണത്തിന്‍റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് പൊലീസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാനുണ്ട്.

Trending

No stories found.

Latest News

No stories found.