പാലക്കാട് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരുക്ക്

അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്
mannarkkad traveler tumbles down 10 people injured
പാലക്കാട് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരുക്ക്
Updated on

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com