താമരശേരി ചുരത്തിന്‍റെ കൊക്കയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

മരിച്ചത് അത്തോളി കൊളത്തൂർ സ്വദേശിയാണെന്നാണ് വിവരം
Man's body found at the mouth of Thamarassery gorge

താമരശേരി ചുരത്തിന്‍റെ കൊക്കയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

Updated on

താമരശേരി: താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. എട്ട്-ഒമ്പത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവപം ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു.

അത്തോളി കൊളത്തൂർ സ്വദേശിയുടേത് മൃതദേഹം എന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഇത് ശ്രദ്ധയിൽ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com