5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

ഇത്തവണ ഏഴ് ദിവസം വരെ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്
mansoon in kerala

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

Updated on

തിരുവനന്തപുരം: സാധാരണ ജൂണ്‍ ഒന്നിനാണ് രാജ്യത്ത് കാലവര്‍ഷത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് മഴ സജീവമാവുകയാണ്. എന്നാല്‍ ഇത്തവണ ഏഴ് ദിവസം വരെ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് ദ്വീപുകളിലേക്കും കേരളത്തിന്‍റെ തമിഴ്‌നാടിന്‍റെ ചില ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിനൊപ്പം തെക്ക് പടിഞ്ഞാറന്‍, പടിഞ്ഞാറന്‍മധ്യ, കിഴക്കന്‍മധ്യ, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങളിലേക്കും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ മുന്നേറാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം 2023ല്‍ ജൂണ്‍ എട്ടിനായിരുന്നു കേരളത്തില്‍ കാലവര്‍ഷം എത്തിയത്. എന്നാല്‍ 2024ല്‍ മേയ് 30നും 2025ല്‍ മേയ് 24നും സാധാരണ തീയതിക്ക് മുന്നേ​ തന്നെ മണ്‍സൂണ്‍ എത്തിയിരുന്നു.

ശനിയാഴ്ച തെക്കു ​പടിഞ്ഞാറന്‍, തെക്കു​ കിഴക്കന്‍ അറബിക്കടലിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് ദ്വീപുകള്‍, കൊമോറിന്‍ പ്രദേശം, തെക്കുപടിഞ്ഞാറ്, തെക്കു ​കിഴക്ക്, പടിഞ്ഞാറ്മധ്യ, കിഴക്ക്മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കു​ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം കൂടുതല്‍ വ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com