മൊബൈലിൽ സംസാരിച്ച് റോഡിലൂടെ നടക്കുന്നവർക്ക് പിഴ ചുമത്തണം; ഗണേഷ് കുമാർ

കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് വഴിയൊരുക്കുന്നു
many people are walking on the road using mobile phone they should be fined says ganesh kumar
മൊബൈലിൽ സംസാരിച്ചാണ് പലരും റോഡിലൂടെ നടക്കുന്നത്, ഇവർക്കെതിരേ പിഴ ഈടാക്കണം; കെ.ബി. ഗണേഷ് കുമാർ
Updated on

തിരുവനന്തപുരം: റോഡ് അപകടങ്ങൾ വർധിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം അപകട നിരക്ക് വർധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്‍റെ പ്രധാന കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണ്. മാത്രമല്ല, കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് വഴിയൊരുക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരേ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com