കോഴിക്കോട്ട് മാവോയിസ്റ്റ് പിടിയിൽ; സംഘത്തിലെ പ്രധാന സഹായി എന്ന് സംശയം

വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് മാവോയിസ്റ്റുകൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്
സാങ്കൽപ്പിക ചിത്രം
സാങ്കൽപ്പിക ചിത്രം
Updated on

കോഴിക്കോട്: മാവോയിസ്റ്റ് സംഘത്തിൽപ്പെട്ടയാൾ പിടിയിൽ. കോഴിക്കോട്- വയനാട് അതിർത്തിയിൽവച്ച് തണ്ടർബോൾട്ടാണ് മാവോയിസ്റ്റിനെ പിടികൂടിയത്. വയനാട് സ്വദേശിയായ ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആളാണ് ഇയാളെന്നും സംശയമുണ്ട്. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് മാവോയിസ്റ്റുകൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്. ചോദ്യം ചെയ്യുന്ന മേഖലയിൽ വൻ പൊലീസ് സന്നാ​ഹമുണ്ട്.

അന്വേഷണത്തിൽ മറ്റു മാവോയിസ്റ്റുകളുടെ നീക്കങ്ങൾ മനസിലാക്കാൻ കഴിയുമെന്നും അവരെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com