

കോയമ്പത്തൂർ: മാവോയിസ്റ്റ് നേതാവ് സന്തോഷിനെ പിടികൂടി. ഹൊസൂരിൽ നിന്ന് തീവ്രവാദവിരുദ്ധ സേനയാണ് (എടിഎസ്) സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗമായിരുന്നു.
വയനാട്ടിലെ മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിൽ പ്രതിയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലും പ്രതിയാണ് സന്തോഷ്.