നീണ്ട 11 വർഷങ്ങൾക്ക് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി

43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരേ ഉണ്ടായിരുന്നത്
maoist roopesh got bail after 11 years

രൂപേഷ്

Updated on

തൃശൂർ: നീണ്ട 11 വർഷങ്ങൾക്ക് ശേഷം മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി. 43 യുഎപിഎ കേസുകളുണ്ടായിരുന്ന രൂപേഷിനെ കോയമ്പത്തൂരിൽ നിന്നും 2015ലാണ് അറസ്റ്റ് ചെയ്യുന്നത്. ഇതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചു.

രണ്ട് കേസുകളിലായി ജീവപര‍്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസിലും ജാമ‍്യം ലഭിച്ചതോടെയാണ് വിയ്യൂർ സെൻട്രൽ‌ ജയിലിൽ നിന്നും രൂപേഷ് പുറത്തിറങ്ങിയത്.

രൂപേഷിനൊപ്പം പിടിയിലായവരെല്ലാം ജയിൽ മോചിതരായിരുന്നുവെങ്കിലും രൂപേഷ് ജയിലിൽ തന്നെ തുടരുകയായിരുന്നു. കുറച്ച് മാസങ്ങൾ‌ക്ക് മുൻപ് രൂപേഷ് എഴുതിയ നോവലിന് ജയിൽ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. മനുഷ‍്യാവകാശ പ്രവർത്തകർ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com