പൊലീസിന്‍റെ മൂന്നാം മുറ അവസാനിപ്പിക്കണം; കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി

മാവോയിസ്റ്റ് നേതാവ് എസ്. രാധാകൃഷ്ണന്‍റെ പേരിലാണ് ഭീഷണി കത്ത്
maoist threat against kunnamkulam police

പൊലീസിന്‍റെ മൂന്നാം മുറ അവസാനിപ്പിക്കണം; കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി

file image

Updated on

തൃശൂർ: കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് നേതാവ് എസ്. രാധാകൃഷ്ണന്‍റെ പേരിൽ കത്ത് മുഖേനയാണ് ഭീഷണിയെത്തിയത്. പൊലീസിന്‍റെ മൂന്നാം മുറ പൂർണമായി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയം മാറ്റിവച്ച് പ്രവർത്തിക്കണമെന്നുമാണ് കത്തിലെ ആവശ‍്യം.

കത്ത് സിഐ മേലുദ‍്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി.

കത്തയച്ച ആളെ തിരിച്ചറിഞ്ഞതായും മുൻപും ഇയാൾ സമാന രീതിയിൽ കത്തയച്ചിട്ടുണ്ടെന്നും വയനാട്ടിൽ ഇയാൾക്കെതിരേ കേസുണ്ടെന്നും പൊലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com