മാനന്തവാടിയിൽ വീണ്ടും മാവോയിസ്റ്റ് സംഘം: തെരഞ്ഞെടുപ്പ് ബഹിഷ്ക്കരികണമെന്ന് ആവശ്യം

ബുധനാഴ്ച രാവിലെയാണ് സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള 4 അംഗസംഘം മേഖലയിലെത്തിയത്
Maoists again in Mananthavady
Maoists again in Mananthavadyvideo screenshot

മാനന്തവാടി: തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ബുധനാഴ്ച രാവിലെയാണ് സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള 4 അംഗസംഘം മേഖലയിലെത്തിയത്. 2 പേരുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യരുതെന്നും ചെയ്തിട്ടും ഒരു കാര്യവുമില്ലെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു. പിന്നാലെ വാക്കു തർക്കമുണ്ടായതോടെ ഇവർ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ മാവോവാദി സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഓഫീസില്‍ നാശം വരുത്തി മടങ്ങുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com