

മരട് അനീഷ്
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് മരട് അനീഷിനെയും ഒപ്പം കണ്ടതെന്നും തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അനീഷ് നിലവിൽ കരുതൽ തടങ്കലിലാണുള്ളത്. കേസിൽ ഇയാൾക്കെതിരേ വാറന്‍റുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.ഹണിട്രാപ്പ് കേസിലെ പ്രതിയെ തേടിയാണ് പൊലീസ് സംഘം പനമ്പുകാട് ഭാഗത്തെത്തിയത്.
ഈസമയത്ത് പ്രതിക്കൊപ്പം മരട് അനീഷും ഉണ്ടായിരുന്നു. ഇതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ മാത്രം 50ഓളം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. അടുത്തിടെ തമിഴ്നാട് പൊലീസ് ഇയാളെ അന്വേഷിച്ച് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ പൊക്കിയത്. അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറുമെന്നണ് വിവരം.