മരട് വെടിക്കെട്ടിന് അനുമതിയില്ല

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുടേയും അപേക്ഷകള്‍ തള്ളുകയായിരുന്നു
Representative Image
Representative Image
Updated on

കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തിൽ‌ വെടിക്കെട്ടിന് അനുമതിയില്ല. പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ഫെബ്രുവരി 21,22 തീയതികളിലാണ്ം മരട് ക്ഷേത്രോത്സവം. രണ്ടു വിഭാഗത്തിന്‍റെ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളുടേയും അപേക്ഷകള്‍ തള്ളുകയായിരുന്നു.വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി നിവേദനം നല്‍കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com