
കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ ഏർപ്പെടുത്തിയ രാത്രികാല പ്രവേശന വിലക്ക് നടപ്പാക്കില്ലെന്നറിയിച്ച് ജിസിഡിഎ. ഏതു സമയത്തും പ്രവേശിക്കാമെന്നും പ്രവേശനത്തിന് വിലക്കുണ്ടാവില്ലെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
മറൈൻ ഡ്രൈവിൽ രാത്രി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല. എന്നാൽ രാത്രി കാലങ്ങളിൽ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലീനികരണവും അനുവദിക്കില്ല. നിയമവിരുദ്ധകാര്യങ്ങൾ അവിടെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നിയന്ത്രണങ്ങളുണ്ടാകുമെന്നും ജിസിഡിഎ വ്യക്തമാക്കി.