'മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്': മറിയക്കുട്ടി

പിണറായിയുടേത് അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നും മറിയക്കുട്ടി പറഞ്ഞു
mariyakutty talking about pension against pinarayi vijayan
mariyakutty talking about pension against pinarayi vijayan
Updated on

തിരുവനന്തപുരം: മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി.

പിണറായിയുടെതല്ലാത്ത കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറ്റ് ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്നും മറിയക്കുട്ടി പറഞ്ഞു.

തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമ്മോറാണ്ടം നല്‍കാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് നടയ്ക്കല്‍ സേവ് കേരള ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com