
പത്തനംതിട്ട : അടൂർ മാരൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. ഏനാദിമംഗലം കുറുമ്പകര മുളയൻകോട് സുധീഷ് ഭവനം സുധീഷ്(30)നെ ആണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ ഒരാളെ പിടികൂടിയിരുന്നു. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.