വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

സമാന കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശിക്ക് ജാമ‍്യം അനുവദിച്ച ഉത്തരവിലാണ് കോടതി ഇക്കാര‍്യം ചൂണ്ടിക്കാട്ടിയത്
highcourt says a married woman cannot be accused of rape by promise of marriage

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

file image
Updated on

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശിക്ക് ജാമ‍്യം അനുവദിച്ച ഉത്തരവിലാണ് കോടതി ഇക്കാര‍്യം ചൂണ്ടിക്കാട്ടിയത്.

സഹപ്രവർത്തകരായ യുവാവും യുവതിയും തമ്മിൽ അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ദൃശ‍്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

തുടർന്ന് ജൂൺ 13ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരി വിവാഹിതയാണെന്നും ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് ജാമ‍്യ ഹർജി നൽകിയിരുന്നത്.

യുവതി വിവാഹിതയായതിനാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. തുടർന്ന് ഹർജിക്കാരന് 50,000 രൂപയുടെ സ്വന്തം ബോണ്ടും തുല‍്യതുകയുടെ രണ്ട് ആൾ ജാമ‍്യത്തിലും ജാമ‍്യം അനുവദിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com