

ടി.ഐ. മധുസൂദനൻ
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ. രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ലെന്നും സിപിഎം ഒരു ഒറ്റയാന്‍റെ പാർട്ടിയല്ലെന്നും ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും മധുസൂദനൻ പറഞ്ഞു.
കമ്മ‍്യൂണിസ്റ്റുകാർക്ക് രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് ഒരു നയാ പൈസ എടുക്കാൻ സാധിക്കുമോയെന്ന് ആലോചിക്കണമെന്നും രക്തസാക്ഷി കുടുംബത്തെ അപമാനിക്കാൻ കണക്ക് പുറത്തുവിടാനാകുമോയെന്നും മധുസൂദനൻ ചോദിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.