ഇഡി നോട്ടീസ് മുഖ്യമന്ത്രിയെ ഒന്ന് പേടിപ്പിക്കാൻ; ബിജെപിക്ക് അനുകൂല നിലപാട് എടുപ്പിക്കാനുള്ള തന്ത്രമെന്ന് കെ.മുരളീധരൻ

ഒന്ന് പേടിപ്പിക്കും, പിന്നെ കെട്ടടങ്ങുമെന്ന് കെ.മുരളീധരൻ
masala bond contraversay response to k muralidharan
കെ.മുരളീധരൻ
Updated on

തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിനോട് പ്രതികരിച്ച് കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്കിടെ ഇഡിയുടെ നോട്ടീസ് കിട്ടാറുണ്ട്.

ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപിക്ക് അനുകൂല നിലപാട് എടുപ്പിക്കാനാണ് ഈ നോട്ടീസെന്നും മുരളീധരൻ പരിഹസിച്ചു. ഇടയ്ക്ക് അങ്ങ് ബിജെപി പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com