മാസപ്പടി വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചു; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

അനുമതി നിക്ഷേധിച്ചതോടെ പ്ലക്കാഡുകളും ബാന്‍ററുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു
Pinarayi Vijayan | Veena vijayan
Pinarayi Vijayan | Veena vijayan
Updated on

തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചതോടെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടനാണ് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നിക്ഷേധിക്കുകയായിരുന്നു. അന്വേഷണം നടക്കുന്ന വിഷയമായതിനാ]ൽ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്ക് നൽകാത്ത സേവനത്തിനു പണം ലഭിച്ചതെന്നതിൽ അന്വേഷണം നടക്കുന്നത് സഭ നിർത്തിവെച്ചു ചർച്ചചെയ്യണമെന്നാവശ്യപ്പട്ടാണ് പ്രതിപക്ഷം പ്രമേയം നൽകിയത്. അനുമതി നിക്ഷേധിച്ചതോടെ പ്ലക്കാഡുകളും ബാന്‍ററുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com