മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

ഒക്‌ടോബർ 28, 29 തീയതികളിൽ വാദം കേൾക്കാനായാണ് മാറ്റിയത്
masappadi case delhi high court again postpones hearing of petitions

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

Updated on

ന്യൂഡൽഹി: മുഖ്യമന്ത്രി വീണാ വിജയൻ ഉൾ‌പ്പെട്ട മാസപ്പടി കേസിലെ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി. ഒക്‌ടോബർ 28, 29 തീയതികളിൽ വാദം കേൾക്കാനായാണ് മാറ്റിയത്. ഹർജി ജസ്റ്റിസ് നീനു ബെൻസാലിന്‍റെ ബെഞ്ചിന് മുൻപാകെയാണ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്തതിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

കേസു മാറ്റുന്നതിനെ ചൊല്ലി വലിയ വാദ പ്രതിവാദങ്ങൾ കോടതിയിൽ അരങ്ങേറി. ഇടക്കാല ഉത്തരവുള്ളതിനാൽ സിഎംആര്‍എല്‍ കേസ് മാറ്റാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐഒ കോടതിയില്‍ ആരോപിച്ചു. കേസ് വാദിക്കാൻ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും എസ്എഫ്ഐഒ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com