മാസപ്പടി കേസ്‌; ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി

വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച ഇഡി വിശദമായ പരിശോധന നടത്തിയത്
masappadi case ed investication
Veena Vijayan

file image

Updated on

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇഡി. ചൊവ്വാഴ്ച കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ നീക്കം. ഈ നടപടിക്ക് ശേഷമായിരിക്കും വീണ അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക.

വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച ഇഡി വിശദമായ പരിശോധന നടത്തിയത്. ലേക്കർ ഇന്ത്യ കോർപ്പിന്‍റെ നടത്തിപ്പ് സംബന്ധിച്ച് അടിമുടി ​ദുരൂഹതയാണ് ഇഡി സംശയിക്കുന്നത്.

വീണ ആദ്യം നൽകിയ മൊഴികളിൽ ഈ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരുന്നില്ല. പിന്നീട് ഇഡിയുടെ പരിശോധന സമയത്താണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇഡിയ്ക്ക് ലഭിക്കുന്നത്. രണ്ടാമത്തെ ചോദ്യം ചെയ്യലിലാണ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ ഇഡിയ്ക്ക് നൽകിയത്. ഇതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇഡി പരിശോധിച്ചു വരികയാണ്.

logo
Metro Vaartha
www.metrovaartha.com