ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

"സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺ​ഗ്രസും കൈ കോർക്കുകയാണ്. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രണ് തോന്നുന്നത്"
masappadi case opposition leader pinarayi vijayan response

pinarayi vijayan

Updated on

തിരുവനന്തപുരം: ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഡിജിപിക്ക് നൽകിയ കത്തിലെ വിവരങ്ങള്‍ ചോര്‍ന്നത് അതിന്‍റെ ഉദാഹരണമാണെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‌"തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ല. സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺ​ഗ്രസും കൈ കോർക്കുകയാണ്. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രണ് തോന്നുന്നത്. തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട. മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉണ്ടായിരുന്നത്. സെക്രട്ടറി ആകും മുൻപും തനിക്ക് നേരെ കടന്നാക്രമണങ്ങള്‍ ഉണ്ടായി. 2016ൽ അധികാരത്തിൽ വന്നപ്പോൾ തന്നെ കടന്നാക്രമണങ്ങൾ ഉണ്ടായി.ഇഡി ആരോപണത്തിന്‍റെ ദിശ മാറ്റുന്നു", പിണറായി വിജയൻ പറഞ്ഞു.

സേവനം നൽകാതെ എക്സാലോജിക് പണം നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആനൂകൂല്യം നൽകിയതിലെ കൈക്കൂലിയെന്നത് പുതിയ ഭാഷ്യം. സിഎംആര്‍എല്ലിന് എങ്ങനെയാണ് വഴിവിട്ട സഹായം ചെയ്തത്? കേരള ഹൈക്കോടതി തെളിവില്ലെന്ന് പറഞ്ഞതാണ്. വ്യക്തിപരമായ ആക്രമണമല്ലെന്നും പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പിണറായി വിജയൻ ആരോപിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്നും പിണറായി വിജയൻ ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com