മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

"ഇഡി ഗൗരവമേറിയ തെളിവുകളാണ് കൈമാറിയിരിക്കുന്നത്, ഇവിടെ രാഷ്ട്രീയമില്ല"
masappadi case v d satheesan reacted

വി.ഡി. സതീശൻ

file image

Updated on

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ നിയമനടപടി പരിശോധനകൾക്ക് ശേഷമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഇഡി ഗൗരവമേറിയ തെളിവുകളാണ് കൈമാറിയിരിക്കുന്നതെന്നും ഇതിൽ രാഷ്ട്രീയമില്ല, നിയമപരമായ കാര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനെതിരേ കേസ് രജിസ്റ്റർ‌ ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ എജിയോട് നിയമോപദേശം തേടിയിട്ടുണ്ട്. മറുപടി കിട്ടിയ ശേഷമാവും തുടർ നടപടികൾ. അതേസമയം, പിണറായിക്കെതിരേ കേസെടുത്താൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് സിപിഎം നീക്കം. നിയമപരമായ എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കനാണ് പാർട്ടി ഒരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com