ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബൈക്കുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു; കാരണം അവ്യക്തം

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ഓളം ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു
mass bikes caught fire parked In front of Irinjalakuda railway station
mass bikes caught fire parked In front of Irinjalakuda railway station

തൃശൂർ: ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനു മുന്നിൽ നിര്‍ത്തിവെച്ചിരുന്ന ബൈക്കുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് 11.15-ഓടെ ആയിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ഓളം ബൈക്കുകളാണ് കൂട്ടത്തോടെ കത്തി നശിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ആളുകള്‍ മറ്റ് ബൈക്കുകള്‍ എടുത്തുമാറ്റിവെച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com