മലപ്പുറത്ത് വൻതീപിടുത്തം: ഓട്ടോ സ്പെയർ പാർട്സ് കട പൂർണമായി കത്തി നശിച്ചു

അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
മലപ്പുറത്ത് വൻതീപിടുത്തം: ഓട്ടോ സ്പെയർ പാർട്സ് കട പൂർണമായി കത്തി നശിച്ചു

മലപ്പുറം: മലപ്പുറം കക്കാട്ട് വ്യാപാരസ്ഥാപനങ്ങളിൽ വൻ തീപിടുത്തം. ഇതുനിലകെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഓട്ടോ സ്പെയർ പാർട്സ് കട പൂർണമായി കത്തി നശിച്ചു.

പുലർച്ചെയായിരുന്നു അപകടം. എഞ്ചിൻ ഓയിലടക്കം കടയിൽ ഉണ്ടായതിനാലാണ് വൻതീപിടുത്തമുണ്ടായത്. അപകടസമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.