പെരിയാറിലെ മത്സ്യക്കുരുതി: സാംപിൾ പരിശോധനാ ഫലം വൈകുന്നു ?

രാസമാലിന്യം ഏത് എന്നതിൽ വ്യക്തതയായില്ല
mass fish death periyar

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ സംപിൾ പരിശോധനാ ഫലം വൈകുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും കുഫോസിന്‍റെയും സാംപിൾ പരിശോധന ഫലങ്ങളാണ് വൈകുന്നത്.

ഇതോടെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതിൽ വ്യക്തതയാകാനും വൈകുകയാണ്. അതേസമയം, സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ എടയാർ മേഖല സന്ദർശിക്കും. ഫിഷറീസ് അഡീഷണൽ ഡയക്ടറുടെ സംഘവും പെരിയാർ സന്ദർശിക്കുന്നുണ്ട്.

നഷ്ട പരിഹാരത്തിനായുള്ള നിയമ നടപടിയുടെ ഭാഗമായി കുടിവെള്ളം മലിനമാക്കിയതിനെതിരേ മത്സ്യ കർഷകർ ഇന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീലേക്ക് സിപിഎമ്മും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com