മത്സ്യക്കുരുതി: മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

മാർച്ച് കുസാറ്റ് റോഡിൽ പൊലീസ് തടഞ്ഞു
മത്സ്യ കുരുതി മന്ത്രി പി രാജീവിന്റെ ഓഫീസിലേക്ക് പ്രതിഷേധം
പെരിയാറിലെ മത്സ്യ കുരുതിയിൽ പ്രതിഷേധിച്ച് മന്ത്രി പി രാജീവിന്റെ ഓഫീസിലേക്ക് യുവ മോർച്ച എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് കുസാറ്റ് റോഡിൽ പോലീസ് തടയുന്നു
Updated on

കളമശേരി: രാസമാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്ന കമ്പനികളുടെ പ്രവർത്തനാനുമതി റദ്ധാക്കുക, മത്സ്യ തൊഴിലാളികൾക്കും കർഷകർക്കും സർക്കാർ നഷ്ടപരിഹാരം നൽകുക, പുഴകളും കായലുകളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുവമോർച്ച എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

മാർച്ച് കുസാറ്റ് റോഡിൽ പൊലീസ് തടഞ്ഞു. യുവമോർച്ച സംഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേഷ് പ്രതിഷേധ മാർച്ച്‌ ഉൽഘടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് തൃക്കാക്കര, യുവമോർച്ച ജനറൽ സെക്രട്ടറി കണ്ണൻ തുരുത്ത്, അനുരൂപ്, ജില്ല ഭാരവാഹികളായ സന്ദീപ് നന്ദനം, ഗോപു പരമശിവം, സിയോൻ കെ സിദ്ധൻ യുവമോർച്ച കളമശേരി മണ്ഡലം പ്രസിഡന്റ്‌ ബിബിൻ രാജ്. ലെനീന്ദ്രൻ. ജനറൽ സെക്രട്ടറി അഭിജിത് മോഹനൻ എന്നിവർ നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com