റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം: ജീവനക്കാരും യൂണിയനുകളും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക്

കോഴിക്കോട് ജില്ലയിലെ റവന‍്യൂ വകുപ്പിലുള്ള 219 ഉദ‍്യോസ്ഥരെയാണ് കൂട്ടമായി സ്ഥലം മാറ്റിയത്
mass transfer in kozhikode revenue department

റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം: ജീവനക്കാരും യൂണിയനുകളും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക്

Updated on

കോഴിക്കോട്: റവന‍്യൂ വകുപ്പിലെ ക്ലർക്കുമാരെ സ്ഥലംമാറ്റി. കോഴിക്കോട് ജില്ലയിലെ റവന‍്യൂ വകുപ്പിലുള്ള 219 ഉദ‍്യോസ്ഥരെയാണ് കൂട്ടമായി സ്ഥലം മാറ്റിയത്. മൂന്ന് വർഷത്തോളം ഒരേ സീറ്റിൽ തുടരുന്നവരെയാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കലക്റ്ററുടെ വിശദീകരണം.

എന്നാൽ ജീവനക്കാർക്ക് അവർക്ക് ഇഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കാനുള്ള അവസരം പോലും നൽകാതെയാണ് സ്ഥലം മാറ്റമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്. ഈ ഉത്തരവിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ‍്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാരും യൂണിയനുകളും.

logo
Metro Vaartha
www.metrovaartha.com