
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; ചട്ടവിരുദ്ധമെന്ന് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. 221 പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരോട് അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് നിർദേശം.
അതേസമയം, കൂട്ട സ്ഥലം മാറ്റം വകുപ്പു തലത്തിൽ വിവാദമാവുകയാണ്. വകുപ്പ് ജനറൽ ട്രാൻഫർ വരുന്നതിന് മുൻപുള്ള ഈ സ്ഥലം മാറ്റം ചട്ടവിരുദ്ധമണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കോടതി ഉത്തരവ് പാലിച്ചാണ് സ്ഥലം മാറ്റമെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്.