തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച; 60 ലക്ഷം രൂപ നഷ്ട്ടമായെന്ന് സൂചന

എടിഎം തകർത്തത് ഗ‍്യാസ് കട്ടർ ഉപയോഗിച്ച്
Massive ATM robbery in three places in Thrissur
തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച
Updated on

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിലായി വൻ എടിഎം കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത‍്യയുടെ മൂന്ന് എടിഎമ്മുകളിലാണ് കവർച്ച നടന്നത്. തൃശൂരിലെ മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ട്ടപെട്ടുവെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിലയിരുത്തൽ. ഗ‍്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാന മോഷ്ട്ടാക്കളാണോ ഇവർ എന്ന് പൊലീസ് സംശയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com