കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം

ബസ് സ്റ്റാൻഡിലെ തുണിക്കടയിൽനിന്നാണ് തീപടർന്നത്
Massive fire breaks out at shop at new bus stand in Kozhikode

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം

Updated on

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കടകളിലാണ് തീപിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ശ്രമം തുടരുന്നു. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.

ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ നിന്നാണ് തീ പടർന്നത്. കോഴിക്കോട് ബീച്ചില്‍ നിന്നും മീഞ്ചന്തയില്‍ നിന്നും വെള്ളിമാട് കുന്നില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് രക്ഷപ്രവർത്തനം നടത്തുന്നത്.

കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് സംഭവം. ടെക്‌സ്റ്റൈല്‍ ഷോപ്പിലെ വസ്ത്രങ്ങള്‍ കത്തിയതിനാല്‍ പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്.

പിആര്‍സി മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് കാലിക്കറ്റ് ടെക്‌സ്റ്റൈല്‍ ഷോപ്പിലേക്ക് തീ പടരുകയായിരുന്നു എന്നും വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com