ഉടുമ്പുപാറ വനത്തിൽ വൻ അഗ്നിബാധ

അഗ്നി രക്ഷാ സേനയും വനംവകുപ്പും സ്ഥലത്തെത്തി തീ പൂർണമായും അണച്ചു
Massive fire breaks out in Udumbupara forest

ഉടുമ്പുപാറ വനത്തിൽ വൻ അഗ്നിബാധ

file image
Updated on

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയിലെ ഉടുമ്പുപാറ വനത്തിൽ അഗ്നിബാധ. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാ സേനയും വനംവകുപ്പും സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. മുക്കത്തു നിന്നും കിലോമീറ്റർ അകലെ തീ കത്തുന്നത് കണ്ട യുവാവാണ് മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്.

ഉടനെ നൈറ്റ് പട്രോളിങ് നടത്തുന്ന തിരുവമ്പാടി പൊലീസും സ്ഥലത്തേക്ക് തിരിച്ചു. ഗതാഗത സൗകര‍്യമില്ലാത്തതിനാൽ കാൽനടയായാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയത്.

തുടർന്ന് വനംവകുപ്പ് ഉദ‍്യോഗസ്ഥരുമായി ചേർന്ന് ഫയർ ബീറ്റുകൾ ഉപയോഗിച്ച് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിയെങ്കിലും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com