മണ്ണാർക്കാട് കോഴിഫാമിൽ തീപിടിത്തം; 3000 കോഴിക്കുഞ്ഞുകൾ ചത്തു

ഫൈസൽ എന്നായളുടെ കോഴിഫാമിലാണ് തീപിടുത്തമുണ്ടായത്
Chicken farm fire Palakkad
മണ്ണാർക്കാട് കോഴിഫാമിൽ തീപിടിത്തം; 3000 കോഴിക്കുഞ്ഞുകൾ ചത്തു
Updated on: 

പാലക്കാട്: മണ്ണാർക്കാട് കോഴി ഫാമിൽ വൻ തീപിടുത്തം. 3000 കോഴിക്കുഞ്ഞുകൾ ചത്തു. തിങ്കളാഴ്ച രാത്രി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.

ഫൈസൽ എന്നായളുടെ കോഴിഫാമിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീയണയ്ക്കാനായത്.

logo
Metro Vaartha
www.metrovaartha.com