മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം; വീണ്ടും അറസ്‌റ്റ് ചെയ്യാൻ പൊലീസ് നീക്കം

മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം; വീണ്ടും അറസ്‌റ്റ് ചെയ്യാൻ പൊലീസ് നീക്കം

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെ കോതമംഗലത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് കേസ്
Published on

കോതമംഗലം : കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വായോധികയുടെ മൃതദേഹം കോതമംഗലം താലൂക് ആശുപത്രിയില്‍ നിന്നും കടത്തിയെന്ന കേസില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെ കോതമംഗലത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ് കേസ്. കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാരും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതിഷേധം വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു.

ജാമ്യം കിട്ടി കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച് മടങ്ങിയ മാത്യു കുഴൽനാടനെയും മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്‌റ്റ് ചെയ്യാൻ പൊലീസ് നീക്കം നടന്നു. അഭിഭാഷകർ ഇരുവരെയും ഉന്തി തള്ളി കോടതിക്കുള്ളിൽ കയറ്റി. കോടതി പരിസരം പൊലീസ് വലയത്തിലാണ് .

logo
Metro Vaartha
www.metrovaartha.com