മാസപ്പടി വിവാദം; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്‌ടർക്ക് മാത്യു കുഴൽനാടന്‍റെ പരാതി

ഡയറക്‌ടറെ നേരിൽ കണ്ടാണ് കുഴൽനാടൻ പരാതി കൈമാറിയത്
Mathew Kuzhalnadan
Mathew Kuzhalnadan
Updated on: 

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമേതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എംഎൽഎ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകി.

ഡയറക്‌ടറെ നേരിൽ കണ്ടാണ് കുഴൽനാടൻ പരാതി കൈമാറിയത്. മാസപ്പടി വിവാദത്തിൽ നിയമനടപടിയുടെ തുടക്കമാണിതെന്ന് കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ നിയമപോരാട്ടം തുടങ്ങിയെന്നും കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി അടക്കം മറുപടി നൽകിയില്ലെന്നും കുഴൽനാടൻ പറഞ്ഞു.