mathew kuzhalnadan plea for vigilance inquiry in masappadi case rejected
mathew kuzhalnadan plea for vigilance inquiry in masappadi case rejectedfile image

കുഴൽനാടന് തിരിച്ചടി: മാസപ്പടി കേസിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി തള്ളി കോടതി. തിരുവനന്തപുരം വിജിലന്ഡസ് കോടതിയാണ് ഹർജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരേ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു കുഴൽനാടന്‍റെ ഹർജിയിലെ ആവശ്യം.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവില്ലെന്ന് കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

എന്നാൽ കുഴൽനാടൻ തെളിവായി സമർപ്പിച്ച 3 രേഖകളിലും മുഖ്യമന്ത്രിയുടെ ഇടപെടലുകൾ സംബന്ധിച്ച് യാതൊരു തെളിവുകളുമില്ലെന്ന് കോടതി നിലയിരുത്തി. വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന് നിലപാടിലേക്ക് മാറുകയായിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com