ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.
 എ.വി. മുകേഷ് (34)
എ.വി. മുകേഷ് (34)

പാലക്കാട്: മാധ്യമപ്രവര്‍ത്തകന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറമാനായ എ.വി. മുകേഷ് (34) ആണ് ബുധനാഴ്ച പുലർച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.

ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് ഒരു വർഷമായി പാലക്കാട് ബ്യൂറോയിലായിരുന്നു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ്. ഭാര്യ ടിഷ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com