

മറ്റത്തൂരിലെ അസാധാരണ നീക്കം
തൃശൂർ: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസുകാരുടെ കൂറുമാറ്റത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സംസ്ഥാന മനുഷ‍്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരം.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ‍്യരാക്കണമെന്നാണ് ജോയി കൈതാരം ആവശ‍്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി വോട്ട് തേടിയ ശേഷം ബിജെപിയുടെ പിന്തുണ തേടിയത് ജനവഞ്ചനയാണെന്നും പരാതിയിൽ പറയുന്നു.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഇത്തവണ സംഭവിച്ചത് സംസ്ഥാന തലത്തിൽ വലിയ ചർച്ചയായിരുന്നു. പഞ്ചായത്തിലെ പ്രസിഡന്‍റ്- വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകത്തിനാണ് കളമൊരുങ്ങിയത്.
എൽഡിഎഫിന് പത്തും യുഡിഎഫിന് എട്ടും ബിജെപിക്ക് നാലും രണ്ടു കോൺഗ്രസ് വിമതരുമാണ് ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ അംഗങ്ങളും കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേരുകയായിരുന്നു.