മാട്ടുപ്പെട്ടി വാഹനാപകടം; മരണം 2 ആയി

ആദിക, വേണിക എന്നീ വിദ‍്യാർഥിനികളാണ് മരിച്ചത്
Mattupetti road accident; Death toll rises to 2
മാട്ടുപ്പെട്ടി വാഹനാപകടം; മരണം 2 ആയി
Updated on

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കോളെജ് വിദ‍്യാർഥിനികളുടെ എണ്ണം രണ്ടായി. ആദിക, വേണിക എന്നീ വിദ‍്യാർഥിനികളാണ് മരിച്ചത്. കന‍്യാകുമാരിയിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ കോളെജ് വിദ‍്യാർഥികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിലെ മാട്ടുപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. 40 ഓളം പേർ ബസിലുണ്ടായിരുന്നു.

നാഗർകോവിൽ സ്കോട്ട് ക്രിസ്ത‍്യൻ കോളെജിലെ ബിഎസ്‌സി കമ്പ‍്യൂട്ടർ സയൻസ് വിദ‍്യാർഥിനികളാണ് ഇരുവരും. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 3 പേരെ തേനി മെഡിക്കൽ‌ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിന്‍റിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com