
കാസർഗോഡ്: മാവേലി എക്സ്പ്രസ് ട്രാക്ക് മാറികയറി. കാസർഗോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സിഗ്നലിലെ തകരാറാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ സ്ഥിരീകരണം അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല. സിഗ്നലിലെ തകരാറാണോ അതോ എഞ്ചിന്‍ ഡ്രൈവര്‍ക്ക് സംഭവിച്ച പിഴവാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ട്രാക്ക് മാറി എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ വണ്ടി നിര്‍ത്തുകയായിരുന്നു.