മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്

ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കൊല്ലത്തെത്തുന്നത്
മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്
Updated on

കൊല്ലം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്. കൊല്ലം മേയർ പ്രസന്ന ഏർണസ്റ്റാണ് കത്ത് നൽകിയത്. ജില്ലയിൽ നടക്കുന്ന പരിപാടിയിൽ അംഗനവാടി ജീവനക്കാരെ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ച് ശിശുവികസന ഓഫീസർക്കാണ് കത്ത് നൽകിയ്ത്.

ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കൊല്ലത്തെത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ വരുന്ന മുഴുവൻ ടീച്ചർമാരെയും ജീവനക്കാരെയും പങ്കെടുപ്പിക്കണമെന്ന് കത്തിൽ പറയുന്നു. പതിനൊന്നിന് നടക്കുന്ന ചടങ്ങിൽ പത്തരയ്ക്ക് തന്നെ എല്ലാവരും എത്തിച്ചേരണമെന്നും മേയർ ആവശ്യപ്പെടുന്നുണ്ട്. സിപിഎം പരിപാടികളിൽ നിർബന്ധിച്ച് തൊഴിലുറപ്പ് ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് പലപ്പോഴും പരാതികൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവാദമായി കൊല്ലം മേയറുടെ കത്ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com