മുമ്പ് 20ൽ 20ലും തോറ്റു: മന്ത്രി എം.ബി. രാജേഷ്

ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണ്
മുമ്പ് 20ൽ 20ലും തോറ്റു: മന്ത്രി എം.ബി. രാജേഷ്
എം. ബി. രാജേഷ്file
Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം അസാധാരണമല്ലെന്നും  അടിയന്തരാവസ്ഥ കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പിൽ 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ  മന്ത്രി എം ബി രാജേഷ്.  
ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോഴാണ്  തൃശൂരിൽ ബിജെപി വിജയിച്ചത്.  അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിൽ 20 സീറ്റിലും വിജയിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും  മന്ത്രിരാജേഷ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com