സിൽവർലൈൻ: ദക്ഷിണറെയിൽവേ വിചാരിച്ചാൽ പദ്ധതി തടയാനാകില്ലെന്ന് എം.ബി രാജേഷ്

ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടി വരും
MB Rajesh
MB Rajesh
Updated on

കൊച്ചി: സിൽവർലൈൻ പദ്ധതിക്കതിരെയുള്ള ദക്ഷിണറെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈനെ തടയാനികില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി സ്ഥലം തരില്ലെന്ന നിലപാട് നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ബിജെപി നേതാക്കളുടെ പ്രസ്താവനയുമായി കൂട്ടിവായിക്കേണ്ടതാണ്. ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടി വരുമെന്നും എംബി രാജേഷ് പറഞ്ഞു. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് ദക്ഷിണ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com