എം.ബി. സന്തോഷിന് സംസ്ഥാന പരിസ്ഥിതി പുരസ്കാരം

'മെട്രൊ വാർത്ത'യിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി വാർത്തകളും 'അതീതം' പംക്തിയിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലേഖനങ്ങളും പരിഗണിച്ചാണ് മികച്ച അച്ചടി മാധ്യമ പ്രവർത്തകനുള്ള അവാർഡ്.
എം.ബി. സന്തോഷിന് സംസ്ഥാന പരിസ്ഥിതി പുരസ്കാരം
Updated on

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സർക്കാരിന്‍റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്‌ടറേറ്റിന്‍റെ 'പരിസ്ഥിതിമിത്രം' മാധ്യമ പുരസ്‌കാരത്തിന് മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷ് അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം തിങ്കളാഴ്ച തൈക്കാട് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിസ്ഥിതി ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

'മെട്രൊ വാർത്ത'യിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി വാർത്തകളും 'അതീതം' പംക്തിയിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലേഖനങ്ങളും പരിഗണിച്ചാണ് മികച്ച അച്ചടി മാധ്യമ പ്രവർത്തകനുള്ള അവാർഡ്.

ഇത്തവണത്തേതടക്കം തുടർച്ചായി മൂന്നു തവണകളായി നി​യ​മ​സ​ഭാ മാ​ധ്യ​മ അ​വാ​ർ​ഡ് കരസ്ഥമാക്കിയ എം.​ബി. സ​ന്തോ​ഷി​ന് സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം ഉൾപ്പടെ ഒരു ഡസനിലേറെ മാധ്യമ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സന്തോഷിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ നോവലായ 'ഒ​ന്നാം മ​ര​ണ'ത്തിന്‍റെ രണ്ടാം പതിപ്പ് കഴിഞ്ഞ ദിവസമാണ് സൈകതം ബുക്സ് പുറത്തിറക്കിയത്.

കേ​ര​ള​കൗ​മു​ദി, ഇ​ന്ത്യാ വി​ഷ​ൻ, ഇ​ന്ത്യാ പോ​സ്റ്റ് ലൈ​വ് ,മം​ഗ​ളം പ​ത്രം, മം​ഗ​ളം ടെ​ലി​വി​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ളി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം പാ​ൽ​ക്കു​ള​ങ്ങ​ര "ശ്രീ​രാ​ഗ'​ത്തി​ൽ പ​രേ​ത​നാ​യ കെ. ​മാ​ധ​വ​ൻ പി​ള്ള​യു​ടെ​യും കെ. ​ബേ​ബി​യു​ടെ​യും മ​ക​നാ​ണ്. ഗ​വ. ​മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ ഓ​ഡി​യോ​ള​ജി​സ്റ്റ് കം ​സ്പീ​ച്ച് പ​തോ​ള​ജി​സ്റ്റ് എ​ൽ. പ്ര​ലീ​മ​യാ​ണ് ഭാ​ര്യ. ഗ​വ. ആ​യു​ർ​വേ​ദ കോ​ളെ​ജ് അവസാന വ​ർ​ഷ ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി എ‌​സ്.​പി. ഭ​ര​ത്, തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ.​ എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജി​ലെ ഒന്നാം​വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി എ​സ്.​പി. ഭ​ഗ​ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com