എംഡിഎംഎയുമായി എംബിഎ വിദ്യാർഥി അറസ്റ്റിൽ

ബംഗളൂരുവിൽ നിന്ന് ദീർഘദൂര സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 190 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നു പിടികൂടി.
mba student arrested with 190 grams of mdma

190 ഗ്രാം എംഡിഎംഎയുമായി എംബിഎ വിദ്യാർഥി അറസ്റ്റിൽ

Updated on

തിരുവനന്തപുരം: 190 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി എക്സൈസിന്‍റെ പിടിയിൽ. തിരുവനന്തപുരം അമരവിള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം സ്വദേശി സുഹൈൽ നിസാറിനെ (23) അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് ദീർഘദൂര സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന എംഡിഎംഎ ഇയാളിൽ നിന്നു പിടികൂടി.

സാധാരണ ചെറിയ അളവിലുള്ള ലഹരിയാണ് വിദ്യാർഥികളിൽ നിന്നുള്ള പരിശോധനയിൽ ലഭിക്കാറുള്ളത്. അതിനാൽ തന്നെ 190 ഗ്രാം കണ്ട് ഉദ്യോഗസ്ഥർ പോലും ഞെട്ടി. ഇടനിലക്കാരനായ ഇയാൾ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വർക്കല ബീച്ചിലും വിൽപ്പനയ്ക്കായാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം ചെക്പോസ്റ്റിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കല്ലമ്പലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സുഹൈലിനെ പിടികൂടിയത്.

ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവിൽ എംബിഎ വിദ്യാർഥിയാണ് ഇയാളെന്നും, ആർക്കു വേണ്ടിയാണ് ലഹരി എത്തിച്ചതെന്ന കാര്യങ്ങൾ പരിശോധിക്കുകയാണെന്നും എക്സൈസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com