എം.വി. ഗോവിന്ദന്‍റെ പരിപാടിയിൽ മുദ്രാവാക്യം വിളിക്കാൻ ബംഗാളികൾക്ക് പരിശീലനം; വൈറൽ വീഡിയോയ്ക്ക് പിന്നാലെ ട്രോൾ മഴ

എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകിയതും ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു
mc govindan kannur jadha

എം.വി. ഗോവിന്ദന്‍റെ പരിപാടിയിൽ മുദ്രാവാക്യം വിളിക്കാൻ ബംഗാളികൾക്ക് പരിശീലനം; വൈറൽ വീഡിയോയ്ക്ക് പിന്നാലെ ട്രോൾ മഴ

Updated on

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജാഥയിൽ അഭിവാദ്യമർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിശീലനം നൽ വീഡിയോ വൈറൽ. കണ്ണൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകിയതും ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു. വീഡിയോ വൈറലായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ കൊണ്ടു നിറഞ്ഞു. ഗോവിന്ദന്‍റെ ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ 200 ഓളം നിർമാണ തൊഴിലാളികളാണ് എത്തിയത്.

'എൽഡിഎഫ് മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ' എന്ന് ഹിന്ദിയിലെഴുതിയ ബാനറും പരിപാടിയിലുണ്ടായിരുന്നു. ബംഗാളികൾ 'എൽഡിഎഫ് സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്നതും കാണാം. ഇതിനായി ഇവരെ പറഞ്ഞുവ പഠിപ്പിക്കുന്നതും വീഡിയോയിലുണ്ട്.ൃ

logo
Metro Vaartha
www.metrovaartha.com